അഹമ്മദാബാദ്: രാജ്യത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതോടെ ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച സിംബാബെ വെയിൽ നിന്നെത്തിയ ആളുടെ ഭാര്യയ്‌ക്കും ബന്ധുവിനുമാണ് ഇപ്പോൾ രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ സ്ഥിരീകരിച്ച ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 25 ആയി ഉയർന്നു.
രാജസ്ഥാനിൽ ഒമിക്രോൺ ബാധിതനുമായി സമ്പർക്കം പുലർത്തിയ ഒരു സ്ത്രീക്ക് ഡൽഹിയിൽ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇവരെ വിദഗ്ധ പരിശോധനകൾക്കായി ലോക് നായക് ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാൾക്ക് രോഗം ഭേദമായിരുന്നു. രോഗം സ്ഥിരീകരിച്ചിരുന്ന 33 കാരനായ മറൈൻ എൻജിനീയറുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.ആശുപത്രി വിട്ടെങ്കിലും ഇയാളോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments