മോസ്‌കോ: ഏതു പ്രശ്‌നത്തിലും റഷ്യയുടെ പങ്ക് ആരോപിക്കുന്ന അമേരിക്കയ്‌ക്ക് റഷ്യാഫോബിയയാണെന്ന് തുറന്നടിച്ച് പുടിൻ. ഉക്രൈനിന്റെ അതിർത്തി മേഖലയിലെ കൂട്ടക്കൊലകളെക്കുറിച്ച് അമേരിക്ക ആദ്യം അന്വേഷണം നടത്തുകയാണ് വേണ്ടത്. തങ്ങളുടെ സുരക്ഷയെ തകിടംമറിക്കുന്ന ഒന്നും അതിർത്തിയിൽ അനുവദിക്കില്ലെന്നും പുടിൻ പറഞ്ഞു.
2014 മുതൽ ഉക്രൈൻ അതിർത്തിയിൽ റഷ്യൻ പിന്തുണയോടെ വിമതർ പോരാടു കയാണ്. എന്നാൽ ഉക്രൈൻ സൈന്യം മാരകമായ നാശമാണ് വിമതർക്ക് ഉണ്ടാ ക്കിയത്. ഇതിനെ തുടർന്നാണ് റഷ്യ ഒന്നരലക്ഷത്തിനടുത്ത് സൈനികരെ നിയോഗിച്ചെതെന്നും റഷ്യൻ വൃത്തങ്ങൾ അറിയിക്കുന്നു.
കഴിഞ്ഞ ദിവസം ഉക്രൈൻ വിഷയം പരിഹരിക്കാൻ പുടിനുമായി ജോ ബൈഡൻ വെർച്വൽ സംഭാഷണം നടത്തിയിരുന്നു. എന്നാൽ ഉക്രൈൻ വിഷയത്തിൽ പിന്നോട്ടില്ലെന്ന് ചർച്ചയിൽ പുടിൻ തുറന്നടിച്ചു. ഇതോടെ റഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധമടക്കമുള്ള അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ കൊണ്ടു വരണമെന്ന നിലപാടാണ് അമേരിക്കയും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളും എടുത്തിരിക്കുന്നത്.
















Comments