ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെതിരേ പ്രതിഷേധം. ടികായത്തിനെ പൊതുദർശനവേദിയിൽ പ്രവേശിപ്പിക്കരുതെന്നും , മടക്കി അയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . ഹിന്ദു സേന പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ,
തുടര്‍ന്ന് പോലീസും സുരക്ഷാസേനയും എത്തിയാണ് ടികായത്തിന്റെ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിച്ചത് .സൈനിക മേധാവിക്കും ഭാര്യയ്‌ക്കും രാകേഷ് ടിക്കായത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ബിപിൻ റാവത്തിന്റെയും മധുലികയുടെ ഭൗതികദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ എത്തി.
ഇന്ന് രാവിലെ മുതലാണ് ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദര്‍ശനം നീണ്ടുപോയി. ഡൽഹി ബ്രാർ സ്ക്വയറിലാണ് ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടക്കുക .
















Comments