കൊച്ചി: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പേര് മാറ്റി സംവിധായകൻ അലി അക്ബർ. ‘രാമസിംഹൻ’ എന്നാണ് സംവിധായകന്റെ പുതിയ നാമം. തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് മതം ഉപേക്ഷിക്കുന്ന വിവരം സംവിധായകൻ അറിയിച്ചത്. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്‌കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ലെന്നും, ജനിച്ചപ്പോൾ കിട്ടിയ ഇസ്ലാം മതം എന്ന കുപ്പായം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ എന്റെ പേര് നാളെ മുതൽ രാമസിംഹൻ എന്നാക്കുകയാണ്. സംസ്‌കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ മുതൽ അലി അക്ബർ ഇല്ല’ എന്ന് സംവിധായകൻ പറഞ്ഞു. 1947 ആഗസ്റ്റ് രണ്ടിനാണ് ഇസ്ലാം മതമുപേക്ഷിച്ച്, ഹിന്ദുധർമ്മം സ്വീകരിച്ച രാമസിംഹൻ എന്ന ഉണ്ണ്യേൻ സാഹിബിന്റെയും കുടുംബത്തിന്റെയും അരും കൊല ചെയ്യപ്പെട്ടത്.
ബിപിൻ റാവത്തിന്റെ മരണവാർത്തയ്‌ക്ക് സോഷ്യൽ മീഡിയയിൽ ചിലർ സ്‌മൈലികൾ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു.ഞാൻ ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഇസ്ലാം മതം ഉപേക്ഷിക്കുകയാണ്. ആ തീരുമാനം ഞങ്ങൾ കൂട്ടായി സ്വീകരിച്ചു. ഈ ഇമോജികൾ ഇടുമ്പോൾ അതിനോട് പ്രതികരിക്കാത്ത മുസൽമാന്റെ മതത്തെ ഞാൻ ഉപേക്ഷിക്കുകയാണ്. അതീവ ദു:ഖമുണ്ടെന്നാണ് അദ്ദേഹം ലൈവിൽ പറഞ്ഞത്. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേയ്‌ക്ക് നിർജ്ജീവമാക്കി.
















Comments