ബന്ദിപ്പോറ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച രണ്ട് പോലീസുദ്യോഗസ്ഥർക്ക് ആദരം. സൈനിക ഉദ്യേഗസ്ഥർ ഇരുവരുടേയും ഭൗതിക ദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് സല്യൂട്ട് നൽകി.
വെള്ളിയാഴ്ച വൈകിട്ടാണ് മുഹമ്മദ് സുൽത്താൻ, ഫയാസ് അഹമ്മദ് എന്നീ പോലീസുദ്യോഗസ്ഥർ ഭീകരാക്രമണത്തിൽ മരണത്തിന് കീഴടങ്ങിയത്. ബന്ദിപ്പോറയിലെ ഗുൽഷൻ ചൗക് മേഖലയിൽവെച്ചാണ് ഭീകരാക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽവെച്ചാണ് മരണമടഞ്ഞത്.
ഗുൽഷൻ ചൗക്കിൽ വെടിയൊച്ച കേട്ടതിനെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തിയപ്പോൾ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് വീണതാണ് കണ്ടത്. തുടർന്ന് ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Comments