ന്യൂഡൽഹി: രാജ്യത്ത് 7,992 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തി നേടിയവരാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 9,265 പേരാണ് രോഗമുക്തരായത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 393 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ (340) കേരളത്തിലാണ്. ഇതോടെ ആകെ കൊറോണ മരണങ്ങൾ 4,75,128 ആയി. ആകെ 12.5 ലക്ഷം കൊറോണ പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നിട്ടുള്ളത്.
രാജ്യത്തെ സജീവരോഗികളുടെ എണ്ണം 93,277 ആയി. കഴിഞ്ഞ 559 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ത്യയിൽ ഇതുവരെ 3.46 കോടി കൊറോണ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3.41 കോടി രോഗികളും രോഗമുക്തരായി. നിലവിൽ 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 76,36,569 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. ഇതോടെ ആകെ വിതരണം ചെയ്ത കൊറോണ പ്രതിരോധ വാക്‌സിൻ ഡോസുകളുടെ എണ്ണം 131.99 കോടി കവിഞ്ഞു.
















Comments