കൊച്ചി: പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സ്ഥാപനത്തിനെതിരെ പരാതിയുമായി യുവതികൾ രംഗത്ത്. വൃത്തിയുള്ള ഭക്ഷണമോ, താമസ സൗകര്യമോ ഇവിടെ ഇല്ലെന്ന് പെൺകുട്ടികൾ പറയുന്നു. ദീൻ ദയാൽ ഉപാധ്യായ (ddu) സ്‌കീമിന് കീഴിൽ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന കുട്ടികളായി പരാതിയുമായി എത്തിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ഫാസിലിനെതിരെയാണ് പരാതി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 112 വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ പഠിക്കുന്നത്. മൂന്ന് നിലകെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിൽ തന്നെയാണ് ക്ലാസുകളും താമസ സൗകര്യവും ഒരുക്കിയിരിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഹോസ്റ്റലിലില്ല. പരാതി പറഞ്ഞപ്പോൾ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുട്ടികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നൽകിയ ഭക്ഷണം കഴിച്ച നാലുപേർ ആശുപത്രിയിലാണ്. നിന്ന് തിരിയാൻ സ്ഥലമില്ല, വസ്ത്രം മാറുന്നത് സമീപത്തെ കെട്ടിടത്തിൽ നിന്ന് നോക്കിയാൽ കാണാം. ഹോസ്റ്റലിലെ ജനലുകളിൽ കർട്ടൺ പോലും സ്ഥാപിക്കാൻ ഉടമ തയ്യാറായിട്ടില്ല. നല്ല ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും കുട്ടികൾ പറുന്നു.
വസ്ത്രം മാറുന്നത് സമീപ കെട്ടിടങ്ങളിൽ ഉള്ളവർ കാണുമെന്ന് മുഹമ്മദ് ഫൈസലിനോട് പരാതി പറഞ്ഞപ്പോൾ തങ്ങളെ കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതികൾ പറഞ്ഞു. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടിപി സിന്ധുമോൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
Comments