തിരുവനന്തപുരം: സപ്ലൈകോ വില വർദ്ധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി.ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചില്ലെന്ന് മന്ത്രി അറിയിച്ചു. 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർദ്ധിപ്പിച്ചിട്ടില്ല. ഈ ഉൽപന്നങ്ങൾക്ക് 50% വില കുറച്ചാണ് വിൽപന. കഴിഞ്ഞ ആറ് വർഷമായി ഇവയ്‌ക്ക് വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ ഇന്നലെ വിലകൂട്ടിയ ഇനങ്ങൾക്ക് വില കുറച്ചതായും മന്ത്രി പറഞ്ഞു. മുകളിന് എട്ട് രൂപയും കടുകിന് നാലും ചെറുപയർ പരിപ്പിന് പത്തും മല്ലിക്ക് നാല് രൂപയും കുറച്ചുവെന്ന് മന്ത്രി അറിയിച്ചു. 35 ഇനം അവശ്യ ഇനങ്ങളാണ് പൊതു വിപണിയെക്കാൾ വിലക്കുറവിൽ സപ്ലൈകോ നൽകുന്നത്.
35 ൽ 13 സാധനങ്ങൾക്ക് ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ലെന്നും ചില ഉൽപന്നങ്ങൾക്ക് വില വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിൽ സർക്കാർ ഇടപെട്ട് കുറവ് വരുത്തി. വൻപയർ 98 ൽ നിന്ന് 94 ആക്കി. മുളക് 134 ൽ നിന്ന് 126 ആക്കി. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വെളിച്ചെണ്ണ, പച്ചരി, ചെറുപയർ, ഉഴുന്ന് എന്നിവയ്‌ക്ക് വിലവർദ്ധധന വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പച്ചക്കറിയ്‌ക്ക് പിന്നാലെ പലവ്യഞ്ജനങ്ങൾക്കും വിലകൂട്ടിയത് ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചികുന്നു. സാധാരണ മട്ട അരിക്ക് കിലോഗ്രാമിനു 2 രൂപ കൂടി 38 രൂപയിലെത്തിയപ്പോൾ വടിയരിയ്‌ക്ക് 8 രൂപവരെ വർദ്ധിച്ചു 46 മുതൽ 48 രൂപ വരെയായി. ഉപ്പിനു കിലോ ഗ്രാമിനു 10 രൂപ ഉണ്ടായിരുന്നത് 2 മുതൽ 3 വരെ വർദ്ധിച്ചിരുന്നു.
















Comments