ജിനാൻ : കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ യാന്റായി സിറ്റി തീരത്ത് ചരക്ക് കപ്പൽ മുങ്ങി നാല് പേർ മരിച്ചു . ഏഴ് പേരെ കാണാതായി മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യാന്റായ് സിറ്റി തീരത്ത് ഇന്ന് രാവിലെയാണ് സംഭവം. ഗതാഗത മന്ത്രാലയത്തിന്റെ ബെയ്ഹായ് റെസ്‌ക്യൂ ബ്യൂറോയെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത് .
അപകടസമയത്ത് 14 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. പുലർച്ചെ 4.43നാണ് അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് റെസ്‌ക്യൂ ബ്യൂറോയ്‌ക്ക് ലഭിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
















Comments