കൊച്ചി : മാറ്റങ്ങളെ ഭയക്കുന്നവരാണ് തങ്ങളെ എതിർക്കുന്നതെന്ന വാദവുമായി നടി റിമാ കല്ലിംഗലും, ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും. കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണങ്ങൾ ഉണ്ടാല്ലോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ഇവർ .
ഇത്തരം ആരോപണങ്ങൾ നാച്ചുറൽ റിയാക്ഷനാണ് . എതിർപ്പുകൾ എല്ലാർക്കും ഉണ്ടാകും . മഹാത്മാഗാന്ധിയെ പോലും ഇവിടെ വെടിവച്ച് കൊന്നിരുന്നു , എതിർപ്പുകളും ചേരുന്നതാണ് ഈ ലോകം . അത് അങ്ങനെ പോകട്ടെയെന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി . മാറ്റങ്ങളെ ഭയക്കുന്നവരാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു റിമയുടെ പ്രസ്താവന . വർഷങ്ങളായുള്ള ചില കാര്യങ്ങൾ മാറ്റണമെന്ന് പറയുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും റിമ കല്ലിംഗൽ പറഞ്ഞു .
















Comments