കോഴിക്കോട് ; മുൻ എംഎൽഎ വിടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ശനിയാഴ്ചയാണ് സംഭവം. നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ് പരുക്കേറ്റത്. സഫിയയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
വിടി ബൽറാം സഞ്ചരിച്ച ഇന്നോവ കാറാണ് തന്നെ ഇടിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. ഇടിച്ചുവീഴ്‌ത്തിയ ശേഷം കാർ നിർത്താതെ പോയെന്നും ആരോപണമുണ്ട്. യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽ നിന്നിറങ്ങിയില്ലെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
















Comments