കോഴിക്കോട്: ചേവായൂരിൽ സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത കേസിൽ ഒരു പ്രതി കൂടി പോലിസ് പിടിയിലായി.മുഖ്യപ്രതിയായ ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയും,ഓട്ടോ ഡ്രൈവറുമായ കള്ളൻതോട് ഏരിമല പടിഞ്ഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ(26) നാണ് പിടിയിൽ ആയത്.ചേവായൂർ പോലീസ് സബ് ഇൻസ്പെക്ടർ ഷാൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് ആണ് ഇയാളെ പിടികൂടിയത്.
2021 ജൂൺ മാസം ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂർ പ്രസന്റേഷൻ സ്കൂളിന്റെ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയാണ് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയത്.
മുഖ്യപ്രതിയായിട്ടുള്ള ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ എസ്.സുദർശ്ശന്റെ നേതൃത്വത്തിൽ പോലീസും ഡൻസാഫും ചേർന്നാണ് പിടികൂടിയത്. അന്ന്
ടിങ്കുവിനോടൊപ്പമുണ്ടായിരുന്നവരുടെ അക്രമത്തിൽ നിരവധിപോലീസുകാർക്ക് പരിക്ക് പറ്റിയിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് ഒൻപത് പേരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഞ്ചാവ് കടത്തൽ,സ്വർണ്ണ കവർച്ച,പെട്രോൾ പമ്പിൽ നിന്ന് പണം തട്ടിപ്പറിക്കൽ തുടങ്ങി അറുപതോളം കേസുകളിലെ പ്രതിയാണ് ടിങ്കു.ഇയാൾക്കെതിരെ മുമ്പ് കാപ്പ ചുമത്തിയിട്ടുണ്ട്.ക്വട്ടേഷൻ നേതാവായ ജിതേഷ് കഴിഞ്ഞ വർഷം,കുനിയിൽ കൊളക്കാടൻ കുടുബത്തിലെ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.പോലീസിനെ അക്രമിച്ച കേസിലും ജിതേഷ് പ്രതിയാണ്.
കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് ചേവായൂർ സർക്കിൾ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ പറഞ്ഞു.
















Comments