തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). സമരത്തിൽ സർക്കാർ ഇടപെടണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. സമരത്തോട് സർക്കാരുകൾക്ക് നിസംഗതയെന്നും ദേശീയ പ്രസിഡന്റ് ഡോ. ജെ.എ ജയലാൽ പറഞ്ഞു.
കൊറോണ കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി ഭാരമാണ്. പി.ജി. പ്രവേശനം വേഗം നടത്തുകയോ, പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണം. ഇവർക്ക് നൽകുന്ന സ്‌റ്റൈപ്പന്റും വർദ്ധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. തീരുമാനം വൈകിയാൽ ഐഎംഎയും സമരത്തിനിറങ്ങും.
അതേസമയം ഇന്ന് പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ്‌സർജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രോഗികൾ കടുത്ത ദുരിതത്തിലായി. ശസ്ത്രക്രിയകൾ മുടങ്ങി. ഒപി മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കാൻ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂർണമായും ഫലംകണ്ടില്ല. നാളെ പിജി വിദ്യാർത്ഥികളുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് ചർച്ച നടത്തും.
















Comments