ജയ്പൂർ: നാല് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 55 കാരിക്ക് പുതുജീവൻ നൽകി ഡോക്ടർമാർ. 16.8 കിലോ വരുന്ന ട്യൂമറാണ് ഇവരുടെ ശരീരത്തിൽ നിന്നും നീക്കിയത്. ജയ്പൂരിലെ ജൂൻജൂനു ജില്ലയിലുളള സ്ത്രീയെയാണ് നിർണായക ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്.
മൂന്ന് വർഷമായി ഇവരുടെ ശരീരത്ത് വളർന്നുകൊണ്ടിരുന്ന ട്യൂമറാണ് നീക്കിയത്. ട്യൂമർ ക്രമേണ വളർന്ന് ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിലെത്തി. ഇതോടെയാണ് അഞ്ച് മാസങ്ങൾക്ക് മുൻപ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഭഗവാൻ മഹാവീർ കാൻസർ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്.
യുവതിയുടെ വയറ്റിലായിരുന്നു ട്യൂമർ. ഓങ്കോളജിസ്റ്റായ ഡോ. പ്രശാന്ത് ശർമയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
















Comments