വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചകൾക്ക് ഇനിയും കാത്തിരിക്കണം. പുടിനും ജോ ബൈഡനും നേരിട്ട് കാണുന്ന യോഗം അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ബൈഡനും പുടിനും രണ്ടാഴ്ച മുമ്പാണ് ഉക്രൈൻ വിഷയത്തിന്റെ പശ്ചാത്തലത്തിൽ വെർച്വൽ യോഗം നടന്നത്. എന്നാൽ തങ്ങളുടെ അതിർത്തിയിലെ ഭീഷണി പരിഹരിക്കാൻ ഏതറ്റം വരേയും പോകുമെന്ന പുടിന്റെ നയത്തിൽ ബൈഡൻ വിഷമ വൃത്തത്തിലാ യിരിക്കുകയാണ്. ഉക്രൈനെതിരെ സൈനിക നടപടിയുണ്ടായാൽ അന്താരാഷ്‌ട്ര തല സാമ്പത്തിക-വാണിജ്യ ഉപരോധം റഷ്യക്കെതിരെ എടുക്കുമെന്ന മുന്നറിയിപ്പ് ബൈഡൻ നൽകിയിരുന്നു. അമേരിക്കയ്‌ക്കൊപ്പം യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളും റഷ്യയുടെ കടുംപിടുത്തത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
റഷ്യയുടെ സൈനിക മുന്നേറ്റം തന്നെയാണ് സമീപകാലഘട്ടങ്ങളിൽ അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. ഇറാൻ വിഷയത്തിലും ആണവ വിഷയത്തിലും റഷ്യ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ അമേരിക്ക ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെ ആണവായുധ നിർവ്യാപന വിഷയത്തിൽ അമേരിക്കയുടെ നയത്തെ തള്ളാത്ത റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രസ്താവന ഏഷ്യൻ മേഖലയിൽ ആശ്വാസം പകരുകയാണ്.
















Comments