ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 5,784 കൊറോണ രോഗികൾ. കഴിഞ്ഞ 571 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പോസിറ്റീവ് കേസുകളേക്കാൾ രോഗം ഭേദമായവരുടെ നിരക്കാണ് കൂടുതൽ. ഇന്നലെ മാത്രം 7,350 പേർ രോഗമുക്തി നേടി.
ഇന്നലെ റിപ്പോർട്ട് ചെയ്ത രോഗികളേക്കാൾ 21.3 ശതമാനം കുറവ് രോഗ ബാധിതരുടെ നിരക്കിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 252 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,75,888 ആയി. ആകെ 3.47 കോടിയിലധികം പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊറോണ ബാധിച്ചിട്ടുള്ളത്. ഇതിൽ 3.41 കോടിയിലധികം പേർക്കും രോഗം ഭേദമായി.
ആകെ 88,993 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 98.37 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനമാണ്. ഇതിനോടകം 1.33 ബില്യൺ വാക്‌സിൻ ഡോസുകൾ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
















Comments