കൊച്ചി ; കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളെ തേടി ബഹുരാഷ്ട്ര കമ്പനികൾ . വാഗ്ദാനം ചെയ്യപ്പെട്ട ഉയർന്ന ശമ്പള പാക്കേജ് പ്രതിവർഷം 40 ലക്ഷം രൂപയും 30 ലക്ഷം രൂപയുമാണ്. ഇതു ലഭിച്ചതു 2 പെൺകുട്ടികൾക്കാണെന്നും കുസാറ്റ് പ്ലേസ്‌മെന്റ് ഓഫിസർ ഡോ. ജേക്കബ് ഏലിയാസ് പറഞ്ഞു.
സിസ്‌കോ, ടിസിഎസ്, ഇൻഫോസിസ്, എംആർഎഫ്, ഐബിഎം, ഏൺസ്റ്റ് & യങ്, എൽ & ടി കൺസ്ട്രക്‌ഷൻ, വിപ്രോ, എസ്ഒറ്റിഐ, സിഫോ, ദൈവിക് ടെക്‌നോളജീസ്, സാപ്, ഇൻക്ചർ, എൽ & ടി ടെക്‌നിക്കൽ സർവീസസ്, ടാറ്റ സ്റ്റീൽ, ടാറ്റ പവർ, ഗെയിൽ, വേദാന്ത, ഹെക്‌സ്‌വെയർ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യൂസി), റിലയൻസ് ഇന്ത്യ, ക്വിസ്റ്റ്, എപ്പാം, ഹർദിയ റിഫൈനറി, നുമാലിഗാർഹ് റിഫൈനറി തുടങ്ങിയ മികച്ച കമ്പനികളാണ് സർവകലാശാലയിൽ ക്യാംപസ് പ്ലേസ്‌മെന്റിനായെത്തിയത്.
കഴിഞ്ഞ 3 മാസത്തിൽ കുസാറ്റിലെ 523 വിദ്യാർത്ഥികൾക്കാണ് ജോലി ലഭിച്ചത് . ശരാശരി ശമ്പള പാക്കേജ് 4.9 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപ വാർഷിക വേതനത്തിൽ 9 വിദ്യാർത്ഥികളെയാണു ബഹുരാഷ്‌ട്ര കമ്പനികൾ തിരഞ്ഞെടുത്തത്.
15 കമ്പനികളിലെ റിക്രൂട്ട്മെന്റ് വിവിധ ഘട്ടങ്ങളിലാണ്. പ്ലേസ്‌മെന്റിന്റെ രണ്ടാം ഘട്ടം ജനുവരിയിൽ ആരംഭിക്കും.
Comments