ചെന്നൈ: തന്നെ മർദ്ദിച്ചെന്നാരോപിച്ച് നടൻ മഹാഗാന്ധി നൽകിയ മാനനഷ്ടക്കേസിൽ വിജയ് സേതുപതിയ്ക്ക് നോട്ടീസ്. ചെന്നൈ മെട്രോപൊലിറ്റൻ മജിസ്‌ട്രേറ്റാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് ജനുവരി രണ്ടിന് പരിഗണിക്കും. അഭിനന്ദിക്കാൻ എത്തിയ തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നാണ് മഹാഗാന്ധി പരാതിയിൽ പറയുന്നത്.
നവംബർ രണ്ടിന് മെഡിക്കൽ ചെക്കപ്പിനായി മൈസൂരിലേക്ക് പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു. താൻ ഒരു നടൻ കൂടിയായതിനാൽ വിജയ് സേതുപതിയുടെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കാനും താൻ ശ്രമിച്ചു.
എന്നാൽ നടൻ തന്നോട് അപമര്യാദയായി പെരുമാറുക മാത്രമല്ല തന്റെ ജാതിയെ തരംതാഴ്‌ത്തുകയും ചെയ്തുവെന്ന് മഹാഗാന്ധി പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മാനേജർ തന്നെ ആക്രമിക്കുകയും ചെവിയിൽ ഇടിക്കുകയും ചെയ്തു. ഇത് തന്റെ കേൾവിയേയും ബാധിച്ചു . മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് ഇടയാക്കിയതായി തന്റെ ഡോക്ടർമാരും പറഞ്ഞു.
താൻ ഒരിക്കലും വിജയ് സേതുപതിയേയോ സഹായിയെയോ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചതായും അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. കയ്യേറ്റം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങലിൽ പ്രചരിച്ചിരുന്നു.
Comments