പുൽവാമ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്പുരയിലെ ഉസ്ഗാംപത്രി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെ ഏറ്റുമുട്ടൽ തുടങ്ങിയിരുന്നു. വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.
നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി സേനയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
കഴിഞ്ഞ ദിവസം പുൽവാമയിലെ കസ്ബയാർ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു. കൂടാതെ, ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറെ സൈന്യം വധിച്ചിരുന്നു.
















Comments