കണ്ണൂർ: സർവ്വകലാശാലയിൽ നടന്നത് ശരിയായ നിയമനമെന്ന് കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ. കോടതി വഴി നീതി ലഭ്യമായി എന്ന് തന്നെയാണ് കരുതുന്നത്. നിയമനം ഹൈക്കോടതിയും ഇപ്പോൾ ശരിവച്ചു. പഠിച്ചിട്ട് തന്നെയാകാം ഗവർണർ നിയമനം നടത്തിയത്. ചാൻസിലർക്ക് രാഷ്‌ട്രീയവും അറിയാം, നിയമവും അറിയാം. വിഷയം വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പുനർനിയമനം നടത്താൻ താത്പര്യമില്ലെങ്കിൽ ഓർഡറിൽ ഒപ്പിടാതിരുന്നാൽ മതിയായിരുന്നു. രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നത്. വൈസ് ചാൻസിലർ ആയിരുന്നു കൊണ്ട് ചാൻസിലർക്കെതിരെ പറയാനില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയോടായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. . വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ സമർപ്പിച്ച ഹർജിയാണ് സിംഗിൾ ബഞ്ച് തള്ളിയത്. ജസ്റ്റിസ് അമിത് റാവലിൻറേതാണ് ഉത്തരവ്. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നാണ് വിവരം.
















Comments