ന്യൂഡൽഹി: ന്യൂഡൽഹി: രാജ്യം മുഴുവൻ നടന്ന് ഹിന്ദുവാണെന്ന് വിളിച്ചുപറയുകയാണ് രാഹുലും മമതയും. എന്നാൽ നരേന്ദ്രമോദി സ്വയം ഹിന്ദുവാണെന്ന് വിളിച്ചുപറയുന്നത് കേട്ടിട്ടുണ്ടോയെന്ന് ബിജെപി എംപി രാജു ബസ്ത. വോട്ടുപിടിക്കാൻ ഹൈന്ദവ ടാഗുമായി രംഗത്തിറങ്ങുന്ന മമതയ്‌ക്കും രാഹുലിനുമുളള മറുപടിയായിട്ടാണ് ബിജെപി എംപിയുടെ വിമർശനം.ഡാർജീലിങ്ങിൽ നിന്നുളള എംപിയും ബിജെപി വക്താവുമാണ് രാജു ബിസ്ത.
ജാതിപരമായ അധിക്ഷേപം നടത്തിയ മമതയ്‌യ്‌ക്കുള്ള മറപുടിയായിട്ടാണ് രാജു ബിസ്ത പരിഹാസം ഉന്നയിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആദ്യം സ്വയം ഹിന്ദുവാണോ എന്ന കാര്യം ഉറപ്പുവരുത്തിയ ശേഷം സമുദായങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ മതിയെന്ന രാജു ബിസ്ത പറഞ്ഞു. ഗോവയിൽ പര്യടനം നടത്തിയ മമത താൻ ബ്രഹ്മണ കുടുംബത്തിലാണ് ജനിച്ചതെന്നും തനിക്ക് ബി.ജെ.പിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും വിമർശിച്ചിരുന്നു.
അവരാദ്യം സ്വയം ഹിന്ദുവാണോ എന്ന കാര്യത്തിൽ ഒരു ആത്മവിമർശനം നടത്തണം. എവിടെപ്പോയാലും ഹിന്ദുവാണെന്ന് പലതവണ ആവർത്തിക്കലാണ് രാഹുലിന്റേയും മമതയുടെ രീതി. എന്നാൽ താനിതുവരെ നരേന്ദ്രമോദി എവിടേയും അങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതായി കണ്ടിട്ടില്ല. മറിച്ച് അദ്ദേഹം ഒരുഹിന്ദു ചെയ്യേണ്ട എല്ലാ കാര്യവും കൃത്യമായി ചെയ്ത് കാണിക്കുകയാണ്. ഞങ്ങളെല്ലാവരും ജന്മംകൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവാണ്. മാത്രമല്ല ഹിന്ദുക്കൾ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരുമല്ലെന്നും ബിസ്ത പറഞ്ഞു.
ഹിന്ദുക്കൾ ഒരിക്കലും ഒരു തെരഞ്ഞെടുപ്പിലും ആക്രമണം നടത്താറില്ല. ഹിന്ദുക്കൾ സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാറുമില്ല പീഡിപ്പിക്കാറുമില്ല. ഹിന്ദു അനീതിക്ക് കൂട്ടുനിക്കാറില്ല. ഹിന്ദു എന്നത് സ്വയം ദേശീയത തന്നെയാണ്. ഹിന്ദു ഒരിക്കലും ഒരു സൈനികനേയും അപമാനിക്കാറില്ല. ഹിന്ദു എന്നും സ്വന്തം കർമം കൊണ്ടാണ് അതിന്റെ ഗുണം തെളിയിക്കുന്നതെന്നും രാജു ബിസ്ത കൂട്ടിച്ചേർത്തു.
















Comments