മുംബൈ: വിരാട് കോഹ് ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെട്ടു. താരങ്ങളുടെ വിമാനയാത്രയുടെ ചിത്രങ്ങൾ ബിസിസിഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നു എന്ന വാചകങ്ങളോടെയാണ് ബിസിസിഐ ചിത്രം പങ്കുവെച്ചത്.
പരിക്കേറ്റതിനാൽ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാത്ത രോഹിതിന്റെ അഭാവം വലിയ നഷ്ടമാണെന്ന് വിരാട് കോഹ് ലി പറഞ്ഞു. വിദേശമണ്ണിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് ഇംഗ്ലണ്ടിലെ പരമ്പരയിൽ തെളിയിച്ച താരമാണ് രോഹിതെന്നും കോഹ്ലി പറഞ്ഞു. രോഹിതിന്റെ അഭാവത്തിൽ മായങ്കിനേയോ രാഹുലിനേയോ ഓപ്പണറായി സ്ഥാനക്കയറ്റം നൽകുമെന്നും കോഹ്ലി പറഞ്ഞു. രോഹിതിന്റെ അഭാവത്തിൽ ടീമിലേക്ക് പ്രിയങ്ക് പഞ്ചാലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിൽ ഉളളത്. ഈ മാസം 26 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.
















Comments