മീററ്റ്: ജെന്‍ഡര്‍ ന്യൂട്രല്‍ കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചാകുമ്പോള്‍ യുപിയില്‍ സ്ത്രീകള്‍ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടി. യുപിയിലെ സ്ത്രീപുരോഹിതരുടെ നേതൃത്വത്തില്‍ വിവാഹചടങ്ങിന് പൗരോഹിത്യം വഹിച്ച വാര്‍ത്തയാണ് സമത്വത്തിലേക്കുള്ള ചുവടുവയ്പ് ആയത്. ശാസ്ത്രം, സാഹിത്യം, കല എന്നുവേണ്ട ജീവിതത്തിന്റെ നാനാതുറകളിലും പുരുഷനൊപ്പം തുല്യത കൈവരിക്കുന്നതിന് അവസാനമായില്ലെന്നതിന്റെ സാക്ഷ്യമാവുകയാണ് ഇത്.

മീററ്റിലെ ശ്രീമദ് ദയാനന്ദ് ഉത്കര്‍ഷ് ആര്‍ഷകന്യാഗുരുകുലത്തിലെ വനിതാപുരോഹിതരാണ് വിവാഹചടങ്ങിന് കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തില്‍ സത്രീകള്‍ പുരുഷനു തുല്യമാകുന്നതിന് സാക്ഷ്യം വഹിച്ചത് ഗുരുഗ്രാമിലെ വിവാഹചടങ്ങിലാണ്.

ഗുരുകുലം പ്രിന്‍സിപ്പില്‍ അല്‍ക്ക ശാസ്ത്രി, മറ്റ് വനിത പുരോഹിതരായ കൃതിക, അനുഭൂതി ആര്യ, ഇഷിക എന്നിവരാണ നടന്ന വിവാഹചടങ്ങിന് കാര്‍മികത്വം വഹിച്ചത്. തബല, ഹാര്‍മോണിയം എന്നിവയുടെ അകമ്പടിയോടെയാണ് വേദമന്ത്രം ഉരുവിട്ടത്. വിവാഹനിശ്ചയ ചടങ്ങിനും ഇവര്‍ കാര്‍മികത്വം വഹിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീററ്റിലെയും ഗുരുഗ്രാമിലെയും നോയിഡയിലേയും വിവിധ വിവാഹചടങ്ങിന് ഇവരുടെ നേതൃത്വത്തില്‍ കാര്‍മികത്വം വഹിച്ചു. വനിതാ പുരോഹിതരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതിന് സമൂഹത്തില്‍ സ്വീകാര്യത ഏറുകയാണെന്നും വിവിധ ചടങ്ങുകളിലേക്ക് സ്ത്രീപുരോഹിതരെ ആവശ്യപ്പെടുന്നതായും കന്യാഗുരുകുലം ഡയറക്ടര്‍ രശ്മി ആര്യ പറഞ്ഞു.
















Comments