തിരുവനന്തപുരം : തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ ട്രോള്‍ പേജിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കിടിലൻ ട്രോൾ എന്ന പേരില്‍ അറിയപ്പെടുന്ന സിപിഎം അനുകൂല ഫേസ്ബുക്ക് പേജാണ് കെ. സുരേന്ദ്രനെതിരെ വ്യാജപ്രചരണം നടത്തിയത്. ഡിജിപി അനില്‍കാന്തിനാണ് കെ സുരേന്ദ്രൻ പരാതി നൽകിയത് .
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി എന്ന പരിപാടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഈ പേജിൽ പങ്ക് വച്ചിരിക്കുന്നത് .
പ്രധാനമന്ത്രിയെയും ഹൈന്ദവ സമുദായത്തെയും തന്നെയും പാര്‍ട്ടിയെയും ഒന്നടങ്കം ആക്ഷേപിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഇത്തരം വ്യാജ പോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരണം നടത്തുന്നത്. അതിനാല്‍ ഇത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
















Comments