ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. കർണാടകയിൽ അഞ്ച് കേസുകളും, തെലുങ്കാനയിൽ 4 കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 87 ആയി ഉയർന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുകെയിൽ നിന്നും തിരിച്ചെത്തിയ 19കാരനും, ഡൽഹിയിൽ നിന്നെത്തിയ 36കാരനും, 70കാരിക്കും, നൈജീരിയയൽ നിന്നെത്തിയ 52കാരനും, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 33കാരനുമാണ് കർണാടകയിൽ വൈറസ് ബാധിച്ചത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ ആകെ എട്ട് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, തെലങ്കാനയിൽ നാല് പേർക്ക് കൂടി രോഗം ബാധിച്ചതോടെ, ആകെ രോഗികളുടെ എണ്ണം ഏഴായി. ഹൈദരാബാദിലുള്ള നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിൽ വാക്‌സിൻ വേഗത്തിൽ നൽകി പ്രതിരോധം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
















Comments