മുംബൈ: വിരാട് കോഹ് ലിയുടെ തുറന്നുപറച്ചിലിനോട് ഒടുവിൽ ഗാംഗുലിയുടെ പ്രതികരണം പുറത്ത്.വിരാട് കോഹ് ലി പറഞ്ഞതിനോട് മറുപടി ബിസിസിഐ പറയും. എല്ലാം ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാമെന്നാണ് സൗരവ് ഗാംഗുലിയുടെ മറുപടി.
ടി20 ക്യാപ്റ്റൻ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ തന്നോട് ആരും സംസാരിച്ചിട്ടില്ല. ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ടീം പ്രഖ്യാപിക്കുന്നതിന് ഒന്നരമണിക്കൂർ മുൻപ് മാത്രമാണ് അറിഞ്ഞതെന്നും വിരാട് തുറന്നടിച്ചിരുന്നു.
ടീം ഇന്ത്യയുടെ ന്യൂസിലാന്റ് പര്യടനത്തിന് ശേഷമാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനവും രോഹിത് ശർമ്മയെ ഏൽപ്പിക്കാൻ ബിസിസിഐ തീരുമാനം എടുത്തത്. രവിശാസ്ത്രിയുടെ കീഴിൽ 5 വർഷം പരിശീലിച്ച ടീമിൽ മൂന്ന് ഫോർമാറ്റിലും വിരാട് കോഹ് ലിയാണ് ടീമിനെ നയിച്ചത്. തുടർന്ന് ടി20യിൽ നായകനായി രോഹിത് വരണമെന്ന ആവശ്യം നിരവധി ഭാഗത്തുനിന്നും ശക്തമായതോടെയാണ് വിരാട് ലോകകപ്പ് ടി20 ക്രിക്കറ്റിന് ശേഷം പിന്മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ മാത്രമാണ് വിരാട്.
















Comments