പ്യോങ്യാംഗ് : ഉത്തര കൊറിയയിൽ ചിരിയ്‌ക്കുന്നതിന് വിലക്കേർപ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയൻ പരമോന്നത നേതാവ് ആയിരുന്ന കിം ജോംഗ് രണ്ടാമന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് നിരോധനം. പത്ത് ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നാണ് കിംജോംഗ് രണ്ടാമന്റെ പത്താം ചരമവാർഷികം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ പത്ത് ദിവസത്തേക്കാണ് നിരോധനം. ചിരിയ്‌ക്ക് വിലക്കേർപ്പെടുത്തിയതിന് പുറമേ മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപാനം, ഷോപ്പിംഗ് എന്നിവയ്‌ക്കും, വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമാണ് നിയന്ത്രണം.
പത്ത് ദിവസവും നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നാണ് ഭരണകൂടത്തിന്റെ നിർദ്ദേശം. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എല്ലാ ചരമ വാർഷികത്തിലും രാജ്യത്ത് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചതിന് നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ലെന്നാണ് ആളുകൾ പറയുന്നത്.
Comments