ന്യൂഡൽഹി: കായിക താരത്തിന്റ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ സോനു സൂദ്. ഷൂട്ടിംഗ് താരം കൊണിക ലയക് എന്ന വനിതാ താരത്തെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ മുൻപ് കൊണികയുടെ നേട്ടങ്ങളെ അനുമോദിച്ചതും കൂടുതൽ പരിശീലനത്തിനായി ജർമ്മൻ നിർമ്മിതമായ റൈഫിൾ സമ്മാനമായി നൽകിയതുമാണ് സോനു സൂദ് അനു സ്മരിച്ചത്. കൊറോണ സമയത്ത് വേണ്ട വിധം പരിശീലനം നടത്താനാകാത്ത വിഷമം അറിഞ്ഞപ്പോഴാണ് താരത്തെ സഹായിക്കാൻ തീരുമാനിച്ചതെന്നും നടൻ പറഞ്ഞു.
കൊൽക്കത്തയിലെ ഹൗറയിലെ കായികവകുപ്പ് ഹോസ്റ്റലിലാണ് കൊണിക താമസിച്ചിരുന്നു. ഒളിമ്പിക്‌സിന് മത്സരിക്കാൻ സാധിക്കുന്ന കഴിവുള്ള താരമായിരുന്നു കൊണികയെന്നും കഴിഞ്ഞ വർഷം ലിമയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത താരമായിരുന്നു കൊണികയെന്നും സൂദ് പറഞ്ഞു.
മാനസിക സമ്മർദ്ദത്താൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് അറിയിക്കുന്നത്. 26 കാരിയായ കൊണിക ദേശീയതലത്തിൽ മത്സരിച്ചെങ്കിലും ഉദ്ദേശിച്ചത്ര പോയിന്റ് നേടാനാകാത്തതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് സഹതാരങ്ങൾ പറയുന്നത്.
Comments