മുംബൈ: ഇന്ത്യയിലെ വികസനം വൻകിട വ്യവസായികളുടെ ഇടപെടൽകൊണ്ടാണ് നടക്കുന്നതെന്ന ധാരണ ബി.ജെ.പി സർക്കാർ മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി നിതിൻഗഡ്കരി. രാജ്യത്തെ എല്ലാ മേഖലയിലേക്കും മുതൽമുടക്കുക എന്ന വ്യാപകമായ സംവിധാനത്തിലേക്ക് സാധാരണ വ്യവസായികളും സംരംഭകരും മുന്നോട്ട് വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
താൻ മഹാരാഷ്‌ട്രയിൽ മന്ത്രിയായിരിക്കേ ഉണ്ടായ അനുഭവം സാധാരണക്കാരനെ വിശ്വാസത്തിലെടുത്ത ഏറ്റവും നല്ല ഉദാഹരണമാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. 1995ൽ അന്ന് റിലയൻസിന്റെ സ്ഥാപകനായ ധീരുഭായി അംബാനി നൽകിയ ടെൻഡർ പരിഗണിക്കാതെ പൊതു ഫണ്ട് ഉപയോഗിച്ച് മുംബൈ-പൂനെ ദേശീയപാത നിർമ്മിക്കാൻ തനിക്ക് സാധിച്ചത് വലിയ ആത്മവിശ്വാസം നൽകിയെന്നും ഗഡ്കരി പറഞ്ഞു. അന്ന് ഒരിക്കലും നടക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയ പദ്ധതി സാധാരണക്കാരന്റെ നികുതിപണം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുകൊടുത്തുവെന്നും ഗഡ്കരി പറഞ്ഞു.
ഇന്ന് നമുക്ക് വേണ്ടത് എല്ലാ വ്യവസായികളുടേയും കൂട്ടായ്മയാണ്. ആരെങ്കിലും ഒരാളുടെ കരുത്തുകൊണ്ടല്ല വികസനം വരേണ്ടത്. അത്തരം ചിന്തകളും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു.
















Comments