ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ വൻ ബോംബ് സ്ഫോടനം . കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് സ്‌ഫോടനമുണ്ടായത് . പത്തോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സിഎച്ച്കെ ബേൺസ് യൂണിറ്റിലേക്കും ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റി. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും , സമീപത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
















Comments