ന്യൂഡല്‍ഹി: ഗോവ വിമോചന ദിനാചരണത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി ഗോവയുടെ ചരിത്രം ഓര്‍മിച്ചു.ഇന്ത്യയുടെ പ്രധാന ഭാഗം മുഗളന്മാര്‍ ഭരിച്ചപ്പോള്‍ ഗോവ പോര്‍ച്ചുഗല്‍ ഭരണത്തിന്‍ കീഴിലായി. എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗോവ അതിന്റെ ഭാരതീയത മറന്നിട്ടില്ല, ഇന്ത്യ ഗോവയെയും മറന്നിട്ടില്ല. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഗോവയുടെ ആത്മാവില്‍ തൊടുന്നതായിരുന്നു. ഗോവവിമോചന ദിനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യന്‍ സായുധ സേനയുടെ ‘ഓപ്പറേഷന്‍ വിജയ്’ വിജയിച്ചതിന്റെ അടയാളമായി എല്ലാ വര്‍ഷവും ഡിസംബര്‍ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.വിവിധവികസന പദ്ധതികളുടെ ഉദ്ഘാടനവും രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.പനാജിയിലെ വ്യോമ,നാവിക സേനാ പരേഡുകളിലും അദ്ദേഹം പങ്കെടുത്തു.
നവീകരിച്ച ഫോര്‍ട്ട് അഗ്വാഡ ജയില്‍ മ്യൂസിയം, ഗോവ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷന്‍ സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍, മര്‍ഗോവിലെ ദാബോലിം-നാവെലിമിലെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സായുധ സേന ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് മോചിപ്പിച്ചതിന്റെ സ്മരണയ്‌ക്കായി പ്രത്യേക കവറും സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്യും.
















Comments