കൊച്ചി:സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും,അന്വേഷണം ഏകപക്ഷീയമായാണ് നടക്കുന്നതെന്നും നിത്യാനന്ദ റായ് ആരോപിച്ചു.
ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.കേരളത്തിൽ ബി.ജെപി നേതാക്കളുംപ്രവർത്തകരും വ്യാപകമായി അക്രമിക്കപ്പെടുന്നു .ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. അദ്ദേഹം വ്യക്തമാക്കി.
എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നും നിത്യാനന്ദ റായ് ആവശ്യപ്പെട്ടു
ബി.ജെപി പ്രവർത്തകരെ അനാവശ്യമായി കേസിൽ കുടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഇസ്ലാമിക ഭീകര വാദികൾ കൊലപ്പെടുത്തിയ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതിനിടെ കൊച്ചി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി.
















Comments