നാല് വയസ്സുകാരൻ അദ്വിത് ഗൊലെച്ച ആകെ ഒരു അമ്പരിപ്പിലാണ്. ആകെമൊത്തം അഭിനന്ദന പ്രവാഹവും , സമ്മാനങ്ങളും. ഇന്നലെ വരെ അബുദാബിയിലെ ഒരു സ്വകാര്യ പ്രീ സ്കൂളിൽ പോയികൊണ്ട് ഇരുന്ന വിദ്യാർത്ഥി ഇന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രെക്ക് ചെയ്ത ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവർ എന്ന ബഹുമതി സ്വന്തമാക്കി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ കുട്ടികളിൽ ഒരാളെന്ന അപൂർവ നേട്ടവും അദ്വിത് ഗോൾച്ചക്കെ സ്വന്തം ട്രെക്കിംഗിന്റെ 80 ശതമാനവും കാൽനടയായി പൂർത്തിയാക്കി.
ഈ അപൂർവ നേട്ടം പൂർത്തിയാക്കാൻ അദ്വിതിന് രണ്ട് ദിവസത്തെ ആക്ക്ലൈമറ്റിസഷൻ ഉൾപ്പടെ ഒമ്പത് ദിവസമെടുത്തു. അമ്മയും അമ്മയുടെ സഹോദരനും അദ്വിതിന്റെ ഒപ്പം അനുഗമിച്ചു. ‘പോയിന്റിൽ എത്തുമ്പോൾ ഹൾക്ക്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ സൂപ്പർ ഹീറോകളെ കാണുമെന്ന് ഞങ്ങൾ അവനോട് പറഞ്ഞുകൊണ്ടിരുന്നു, അവൻ വളരെ ആവേശത്തിലായിരുന്നു”, അദ്വിതിന്റെ ‘അമ്മ ശ്വേത ഗോളെച്ച പറഞ്ഞു. എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്നതിന് തൊട്ട് മുൻപുള്ള ഗ്രാമത്തിലെ ഡോക്ടർ കുട്ടിയെ മുതിർന്ന ഒരാൾ കൊണ്ടുപോകണമെന്നും, ഉയരത്തിൽ വായു വളരെ നേരിയത് ആയതിന്റെ അപകടങ്ങൾ ശ്വേതയെ സൂചിപ്പിച്ചു. തുടർന്ന് അവസാന ഘട്ടത്തിൽ ഒരു പോർട്ടർ അദ്വിതിനെ എടുത്തോണ്ട് നടന്നു.
“അക്യൂട്ട് മൗണ്ടൻ സിക്‌നസിന് (എഎംഎസ്) ഞങ്ങൾ ഗുളികകൾ കഴിച്ചിരുന്നു , പക്ഷേ അവൻ കുട്ടിയായതിനാൽ അത് കഴിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, 5,000 അടിയിൽ പോലും അദ്വിത് സുഖമായിരിക്കുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി, “ശ്വേതാ പറയുന്നു.ഈ അപൂർവ വിജയത്തിന് ശ്വേതാ ഗൊലേച്ഛ വളരെ വലിയ പരിശ്രമങ്ങളാണ് എടുത്തിരുന്നത്. ഒരു ട്രെക്കെർ കൂടെ ആയ ശ്വേതാ മകനെ ഈ കഠിനമായ യാത്രയ്‌ക്ക് തയാറെടുക്കാൻ ഒരു പ്ലാൻ തന്നെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു.
“എന്നും 2 കിലോമീറ്റർ അവനെ നടത്തിയിരുന്നു. ഈ പര്യദിനത്തിനു തൊട്ട്മുൻപ് 4 കിലോമീറ്റർ അവനെ ഓടിക്കുമായിരുന്നു. ദിവസത്തിൽ പലതവണ പടികൾ കയറാനും ഇറങ്ങാനും ഞാൻ അവനോട് ആവശ്യപ്പെടുമായിരുന്നു. പോഷകാഹാരത്തിൽ യാതൊരു കുറവും വരുത്തിയില്ല”. ഇത് കൂടാതെ, തങ്ങളുടെ കുട്ടികളുമായി സമാനമായ സാഹസിക യാത്രകൾ നടത്തിയ പരിചയസമ്പന്നരായ ട്രെക്കര്മാരുമായും അദ്വിതിന്റെ അമ്മ നിരന്തരം ആശയവിനിമയം നടത്തികൊണ്ട് ഇരുന്നു.








Comments