ചണ്ഡീഗഢ്: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് ആൾകൂട്ടക്കൊലപാതകം ഉണ്ടായ സാഹചര്യത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തിന്റെ വിശദാംശങ്ങൾ തേടി പഞ്ചാബ് സർക്കാരിന് കമ്മീഷൻ കത്തയച്ചു.ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മതനിന്ദ ആരോപിച്ച് രണ്ട് യുവാക്കളെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.കപൂർത്തലയിലെ ഗുരുദ്വാരയിൽ മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്.കഴിഞ്ഞ ദിവസം മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് മറ്റൊരു യുവാവിനെയും ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആർഎസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു.
















Comments