ആലപ്പുഴ: എസ്ഡിപിഐ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു.വെള്ളക്കിണറിലെ വീട്ടിലാണ് എത്തിച്ചത്.വൈകീട്ട് വലിയഴീക്കലിലെ കുടുംബ വീട്ടിലാണ് സംസ്‌കാരം. രാവിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും വിട്ടുകൊടുത്തത്.
പോലീസ് അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് മൃതദേഹം ആലപ്പുഴയിലെത്തിച്ചത്.സേവാഭാരതിയുടെ ആംബുലൻസിലാണ് മൃതദേഹം കൊണ്ടുപോയത്. ആലപ്പുഴ ജില്ലാ കോടതിക്കു മുന്നിൽ ബാർ അസോസിയേഷൻ ഹാളിൽ
പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ വിവിധ മേഖലയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി,ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.രാവിലെ ഏഴരയോടെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം നടപടികൾ 10:15 നാണ് പൂർത്തിയായത്.
ഇന്നലെയാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 12 പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.
















Comments