കൊച്ചി: നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശിയായ യുവാവ് മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ നടി മരട് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തതിരുന്നു.
Comments