ന്യൂഡൽഹി:ബോളിവുഡ് നടി ഐശ്വര്യറായിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാല രാജ്യസഭയിൽ പൊട്ടിത്തെറിച്ച് സമാജ് വാദ് പാർട്ടി എംപി ജയാ ബച്ചൻ.പാനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യറായി ബച്ചൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതിന് പിന്നാലെയാണ് ജയബച്ചൻ രാജ്യസഭയിൽ നിയന്ത്രണം വിട്ട് പെരുമാറിയത്.
ഈ സർക്കാർ അധികകാലം പോകില്ലെന്ന് തുടങ്ങിയ ശാപ വാക്കുകളുമായാണ് ജയബച്ചൻ രംഗത്തെത്തിയത്.മരുമകൾ ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിനെ തുടർന്ന് ജയയുടെ സമനില നഷ്ടപ്പെട്ടു എന്ന് ബിജെപി ആരോപിച്ചു.
നേരത്തെ രണ്ട് തവണ കേസ് മാറ്റിവെക്കൽ ആവശ്യപ്പെട്ടതിനു ശേഷമാണ് ഐശ്വര്യ റായ് ബച്ചൻ ഡൽഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസിന് മുന്നിൽ ഹാജരായത്.വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് ചോദ്യം ചെയ്യൽ.
വിവിധ ലോക നേതാക്കളും രാഷ്‌ട്രീയ പ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും കായിക താരങ്ങളും വിദേശ അക്കൗണ്ടുകൾ തുടങ്ങുകയും വൻ തോതിൽ നികുതി വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ നിന്നുള്ള 300 ഓളം പേർ പനാമ രേഖകളിൽ ഉൾപ്പെട്ടിരുന്നു.
ഐശ്വര്യറായ്‌ക്ക് പുറമേ ഭർതൃപിതാവും ബോളിവുഡ് നടനുമായ അമിതാഭ് ബച്ചനും അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതായി പനാമ രേഖകളിൽ പറയുന്നു. അമിതാഭ് ബച്ചനെയും ഇഡി അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചേക്കാമെന്നാണ് സൂചന
















Comments