ന്യൂയോർക്ക്: അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഭീകരർ ശക്തിപ്രാപിക്കുന്നതിനെതിരെ കരുതിയിരിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയിലാണ് ഇന്ത്യ ആഗോള ഭീകരത മുഖംമിനിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ പ്രതിനിധി പ്രതീക് മാധുറാണ് ഭീകരതയേയും അഭയാർത്ഥി വിഷയത്തേയും പരാമർശിച്ചത്.
രാജ്യങ്ങൾക്കകത്ത് തന്നെ അലയുന്ന ജനവിഭാഗങ്ങളുടെ എണ്ണം വിവിധ രാജ്യങ്ങളിൽ വർദ്ധിക്കുകയാണ്. അത്തരക്കാരുടെ വിഹ്വലതകലും ദുരിതങ്ങളും ഭീകരർ മുതലെടുക്കുന്നു. സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യങ്ങളാണ് ഒരേ രാജ്യത്തിനകത്ത് ആ രാജ്യത്തിനെതിരെ തന്നെ ഭീകരത വളർത്തുന്നതെന്ന് മറക്കരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ദരിദ്രരാജ്യങ്ങൾക്കകത്തെ ഭീകരർ ഭരണകൂടങ്ങൾക്കെതിരെ പോരാടി ജീവിച്ചുമരിക്കുകയാണ്. അതേ സമയം അക്രമങ്ങളിലെല്ലാം ഇരയാകുന്നത് സാധാരണക്കാരുമാണ്. സിറിയയേയും ആഫ്രിക്കൻ രാജ്യങ്ങളേയും പ്രതീക് ചൂണ്ടിക്കാട്ടി. ദാരിദ്ര്യമാണ് ഇത്തരം രാജ്യങ്ങളിലെ പ്രധാനപ്രശ്‌നം. ലോകരാജ്യങ്ങൾ ഇത്തരം സ്ഥലങ്ങളിലെ ദാരിദ്ര്യം തുടച്ചുനീക്കാനാണ് പരിശ്രമിക്കേണ്ടത്. മാനുഷിക പ്രശ്‌നങ്ങളെ പരിഹരിക്കാൻ സാമ്പത്തികത്തിനൊപ്പം ആരോഗ്യരംഗത്തും സഹായമെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
















Comments