കൊച്ചി: ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രിതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ലെന്നും അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത്തിന്റെ കൊലപാതകത്തിൽ ഉൾപെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയിൽ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളിൽ നടപടി ഉണ്ടാകും. സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കുമെന്നും എഡിജിപി വ്യക്തമാക്കി.
രഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പത്ത് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലായിരുന്നു.കൊലയാളി സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് വിവരം.പ്രതികളുടേതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും പോലീസ് കണ്ടെത്തിയിരുന്നു.
പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് തന്നെ വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാൽ ആരുംതന്നെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ല എന്നാണ് നിഗമനം. ജില്ലയിൽനിന്നുള്ള എസ്ഡിപിഐ പ്രവർത്തകർ തന്നെയാണ് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
















Comments