എറണാകുളം: ആസ്ത്മ അലർജി രോഗികൾക്ക് ആശ്വാസമായി പെരുമ്പാവൂർ പനിച്ചയത്തുള്ള സെന്റ് പോൾസ് ആയൂർവേദ വൈദ്യശാല. മൂന്ന് തലമുറകളായി കൈമാറി വന്ന പാരമ്പര്യത്തനിമ ഇതുവരെ അനേകായിരം സാധാരണക്കാരെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. ആസ്ത്മ അലർജി ഒരു മാറാരോഗം അല്ലെന്ന ടാഗ് ലൈനോടെയാണ് സെന്റ് പോൾസ് ആയൂർവേദ വൈദ്യശാല പ്രവർത്തിക്കുന്നത്. സെന്റ് പോൾസ് ആയൂർവേദ വൈദ്യശാലയ്‌ക്ക് കീഴിൽ ഇന്ന് കേരളത്തിന് അകത്തും പുറത്തുമായി 15 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.
പ്രായവും രോഗത്തിന്റെ പഴക്കവും അറിഞ്ഞാണ് ആയൂർവേദ വൈദ്യശാലയിലെ ചികിത്സാ രീതി. രോഗത്തിന്റെ പഴക്കം അനുസരിച്ച് ചികിത്സകളിലും വ്യത്യാസം വരുന്നു. സാധാരണ ആസ്ത്മ -അലർജി രോഗം ബാധിച്ച് എല്ലാ മരുന്നുകളും പരീക്ഷിച്ച് ഫലമില്ലാതെ വരുമ്പോഴാണ് സെന്റ് പോൾസ് വൈദ്യശാലയിലെത്തുന്നത്. സെന്റ് പോൾസ് ഫാർമസിയുടെ പ്രത്യേക പാരമ്പര്യ മരുന്നുകൾ സേവിച്ച ഒരു രോഗിക്ക് ഒരുമാസം കൊണ്ട് 40 മുതൽ 50 ശതമാനം വരെ രോഗം കുറയുന്നുണ്ടെങ്കിൽ മാത്രം മരുന്നുകൾ തുടർന്നും കഴിച്ചാൽ മതി.
പാരമ്പര്യത്തിന്റെ കൈപുണ്യമാണ് ആയൂർവേദ വൈദ്യശാലയെ ഉന്നതിയിലെത്തിച്ചത്. പനിച്ചയം എന്ന ഗ്രാമത്തിൽ വൈദ്യന്മാരുടെ കുടുംബത്തിലാണ് എംപി എൽദോ എന്ന എൽദോ വൈദ്യന്റെ ജനനം. പിതാവ് പൗലോസ് വൈദ്യനും പൂർവ്വികരും അംഗീകൃത വൈദ്യന്മാർ ആയിരുന്നു. വല്യാപ്പനായിരുന്ന അമ്മാണ്ടിയിൽ കോര വൈദ്യനിൽ നിന്നും പൗലോസ് വൈദ്യൻ സിദ്ധിച്ച ആയൂർവേദ കൂട്ടുകളും അറിവുകളും പിന്നീട് എൽദോ വൈദ്യൻ ഏറ്റുവാങ്ങുകയായിരുന്നു.
എൽദോ വൈദ്യന്റെ പിതാവിന്റെ കാലത്താണ് ആയൂർവേദ വൈദ്യശാല ആരംഭിക്കുന്നത്. പാരമ്പര്യമായി പകർന്നുകിട്ടയ കൈപുണ്യം നിരവധിപ്പേരെ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേറ്റത്. ചികിത്സകൊണ്ടു ഭേദപ്പെട്ടവർ തന്നെ പലരോടും പറഞ്ഞാണ് വൈദ്യശാല പേരുകേട്ടത്. പൗലോസ് വൈദ്യന്റെ കാലശേഷം മകൻ എൽദോ വൈദ്യശാലയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
Comments