തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ പെറ്റമ്മ തിരികെ വാങ്ങി.കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടികൾ തുടങ്ങിയതറിഞ്ഞതോടെയാണ് പെറ്റമ്മ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടത്. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈൽഡ് വെൽഫയർ കമ്മറ്റി കുഞ്ഞിനെ തിരികെ നൽകി.
പ്രശസ്ത കവിയത്രി സുഗതകുമാരിയോടുള്ള ബഹുമാനാർത്ഥം സുഗത എന്നാണ് പെൺകുഞ്ഞിന് പേരിട്ടിരുന്നത്.
കുഞ്ഞിന്റെ ചിത്രവും ആരോഗ്യകാർഡിന്റെ വിവരങ്ങളും അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കി. ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ രണ്ടാഴ്ച മുൻപാണ് ഡിഎൻഎ പരിശോധന നടത്തിയത്.കുഞ്ഞിന്റെ അമ്മയാണ് അവകാശവാദം ഉന്നയിച്ചതെന്ന് വ്യക്തമായതോടെ കുഞ്ഞിനെ തിരികെ നൽകുകയായിരുന്നു.
കുഞ്ഞിന്റെ അച്ഛൻ വിവാഹവാഗ്ദാനത്തിൽനിന്നും പിൻമാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്നാണ് വിവരം. വിവാഹം നടക്കാതെ വന്നതോടെ സ്ത്രീയുടെ വീട്ടുകാർ കുഞ്ഞിനെ ഒഴിവാക്കാൻ നിർബന്ധിക്കുകയായിരുന്നു.
അനധികൃതമായി ദത്തുനൽകാനുള്ള നീക്കങ്ങളും നടന്നു. തുടർന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ വിദേശത്തേക്ക് പോവുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ തുടങ്ങുന്നുവെന്ന കാട്ടി പരസ്യം നൽകി.ഇത് കണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശു ക്ഷേമസമിതിയെ സമീപിച്ചത്.
അനുപമയുടെ കുഞ്ഞിനെ തിരികെ നൽകാൻ കോടതി ഇടപെടലുണ്ടായതോടെയാണ് ഈ പരാതിക്കും തീർപ്പുണ്ടാവുന്നത്
Comments