കൊച്ചി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ കേരള പര്യടനം തുടരുന്നു. ദക്ഷിണ നാവിക ആസ്ഥാനത്ത് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ അദ്ദേഹം വീക്ഷിച്ചു. രാവിലെ രാഷ്‌ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്ക് മുൻപാകെയാണ് വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നത്.
യുദ്ധക്കപ്പലുകൾ, ഹെലികോപ്ടറുകൾ, പായ്‌ക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവ അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്തു. ഐഎൻഎസ് വിക്രാന്ത് സെല്ലും അദ്ദേഹം സന്ദർശിച്ചു. ശേഷം 10. 20ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് യാത്ര തിരിച്ചു.
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. രാഷ്‌ട്രപതിയ്‌ക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് രാംനാഥ് കോവിന്ദിനെ സ്വീകരിച്ചത്. 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.
















Comments