ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരുടെ സുരക്ഷസേനയിൽ വനിതാ സി.ആർ.പി.എഫുകാരെക്കൂടി ഉൾപ്പെടുത്തി. ആദ്യമായാണ് പ്രമുഖ നേതാക്കളുടെ സുരക്ഷാ ചുമതലയിൽ വനിതാ ഉദ്യോഗസ്ഥരെകൂടി നിയോഗിക്കുന്നത്.
സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ടുള്ള പത്താഴ്ചത്തെ പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തിൽ അണിനിരക്കുന്നത്.നിരായുധ പോരാട്ടം,ബോഡി ഫ്രിസ്‌ക്കിംഗ് തുടങ്ങിയവയിൽ പരിശീലനം നേടിയവരാണ് വനിതാ ഉദ്യോഗസ്ഥർ.
ആഭ്യനന്തരമന്ത്രി അമിത് ഷായുടെ വസതിയിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വസതിയിലും വനിതാ സിആർപിഎഫുകാരെ സുരക്ഷയ്‌ക്കായി നിയോഗിക്കും. 32 വനിതാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ സംഘത്തിലേക്ക് ഉൾപ്പെടുത്തുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേയും പ്രമുഖ നേതാക്കളുടെ സന്ദർശനങ്ങളിൽ സിആർപിഎഫ് വനിതാ കമാൻഡോകളുടെ സംഘവും അനുഗമിക്കുമെന്നാണ് റിപ്പോർട്ട്.
Comments