ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേർക്ക് കൂടി കൊറോണ രോഗം റിപ്പോർട്ട് ചെയ്തു. 6,960 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 434 പേരുടെ മരണം കൊറോണ മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ 80,000ത്തിൽ താഴെ രോഗികൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 78,291 പേരാണ് സജീവരോഗികൾ. ആകെ മരണം 4,78,759 കടന്നപ്പോൾ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3.42 കോടി കവിഞ്ഞു. ആകെ 139.69 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ആകെ 236 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികൾ. ഇവിടെ 65 രോഗികളുണ്ട്. തൊട്ടുപിന്നാലെ ഡൽഹിയാണ്. കേരളത്തിൽ ഇതുവരെ 15 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു.
















Comments