സമൂഹമാദ്ധ്യമങ്ങളാകെ ഈജിപ്ഷ്യൻ പിരമിഡിൽ അന്യഗ്രഹ ജീവിയുടെ മമ്മി കണ്ടെത്തിയതിനെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.Extraterrestrial Civilization എന്ന ഫേസ്ബുക്ക് പേജിൽ വന്ന ചിത്രത്തെ ചുറ്റിപറ്റിയാണ് ചർച്ചകൾ തകൃതിയായി നടക്കുന്നത്.
ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനോടൊപ്പം അവർ വിവരണവും നൽകിയിരുന്നു. അന്യഗ്രഹജീവികൾ പുരാതന ഈജിപ്ത് സന്ദർശിച്ചുവെന്ന അവകാശവാദത്തെ പിന്തുണക്കുന്ന അടയാളം കണ്ടെത്തിയിരിക്കുന്നു. ഈജിപ്തിലുള്ള സെനുസ്രെറ്റ് IIന്റെ പിരമിഡിനടുത്തുള്ള ഒരു ചെറിയ പിരമിഡിൽ നിന്നാണ് അന്യഗ്രഹജീവിയുടെ മമ്മി കണ്ടെത്തിയത്.
പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫസറായ ഡോ. വിക്ടർ ലുബെക്ക് ആണ് ഈ കണ്ടെത്തൽ നടത്തിയത്. തിരിച്ചറിയാൻ സാധിക്കാത്ത ചില അസാധാരണ വസ്തുക്കളാൽ ചുറ്റപ്പെട്ടാണ് മമ്മിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വിവരങ്ങൾ അനുസരിച്ച്, മമ്മി ഫറവോ ഒസിരുനെറ്റിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചിരുന്നു.എന്നാണ് ചിത്രത്തിന്റെ കൂടെ നൽകിയിരിക്കുന്ന വിവരണം.
എന്നാൽ ആളുകളെ കബളിപ്പിക്കുകയാണ് പേജെന്നാണ് ശാസ്ത്രലോകം പറയുന്നത്.
യഥാർത്ഥത്തിൽ ചിത്രം തുത്തന്റഖാമുൻ എന്ന ഫറാവോയുടെ പിരമിഡുമായി ബന്ധപ്പെട്ടതാണ്. ഈ പിരമിഡിൽ കണ്ടെത്തിയ ഗർഭസ്ഥ ശിശുക്കളുടേതാണ് കണ്ടെത്തിയ മമ്മി.1550 -1292 ബിസി ക്ക് ഇടയിൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറാവോയായിരുന്നു തുത്തൻഖാമുൻ.18ാം വയസിൽ മരിച്ച അദ്ദേഹത്തിന്റെ മമ്മിയുടെ സമീപത്ത് അടക്കം ചെയ്ത 30-35 ആഴ്ച പ്രായം വരുന്ന തുത്തുൻഖാമുന്റെ പുത്രികളായ ഗർഭസ്ഥ ശിശുക്കളുടെ മമ്മികളാണ് ഇപ്പോൾ അന്യഗ്രഹ ജീവികളുടേതെന്ന രീതിയിൽ പ്രചരിക്കുന്നത്. 1922 ൽ കണ്ടെത്തിയ ഈ മമ്മി ഇപ്പോൾ പെട്ടെന്നാെരുനാൾ അന്യഗ്രഹജീവികളുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിന്റെ കാരണമെന്തെന്നാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്.
ഇതിന് മുൻപും അന്യഗ്രഹജീവികളെന്ന് കാണിച്ച് പല വസ്തുക്കളുടേയും അപൂർവ ജീവികളുടേയും ചിത്രങ്ങൾ നിരവധി ആളുകൾ പ്രചരിപ്പിരുന്നു. മനുഷ്യന് അന്യഗ്രഹ ജീവികളെ പറ്റി അറിയാനുള്ള അടങ്ങാത്ത ആകാംക്ഷയാണ് ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്നവർക്ക് പ്രചോദനമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
















Comments