കൊച്ചി : കേരളത്തെ അഫ്ഗാനിസ്ഥാനോ സിറിയയോ ആക്കാമെന്ന പോപ്പുലർ ഫ്രണ്ടിന്റെ ചിന്ത അനുവദിച്ചു നൽകില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയർത്തി പിടിച്ച് ഈ മണ്ണിൽ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വത്സൻ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത് തീർത്തു കളയാം എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ധാരണയെങ്കിൽ അതൊന്നും അനുവദിച്ചു തരാൻ പോകുന്നില്ല . സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരി .
ഈ നാടിനെ ആഭ്യന്തര യുദ്ധത്താൽ തകർന്ന സിറിയ പോലെയോ അഫ്‌ഗാനിസ്ഥാൻ പോലെയോ ആക്കരുത് . ആക്കാൻ അനുവദിക്കില്ല . ഈ നാടിനെ തകർക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമെങ്കിൽ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം – സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
Comments