കോട്ടയം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ എതിർപ്പില്ലെന്ന് ഓത്തഡോക്‌സ് സഭ. ഇക്കാര്യത്തിൽ സഭയ്‌ക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് സഭാ പരമാദ്ധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ അറിയിച്ചു.
പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്. പെൺകുട്ടികൾക്കും 21 ആക്കി ഏകീകരിക്കുന്നതിൽ സഭയ്‌ക്ക് എതിർപ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിൽ കുട്ടികൾ 40 വയസ്സായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
സഭാ തർക്കത്തിലും അദ്ദേഹം പ്രതികരിച്ചു. നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തർക്കം നിലനിൽക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാൻ പോലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും കത്തോലിക്കാ ബാവ കൂട്ടിച്ചേർത്തു.
















Comments