ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുപൂരബ് ജയന്തിയുടെ ഭാഗമായി സന്ദേശം നൽകും. ലഖ്പത് സാഹിബ് ഗുരുദ്വാരയിൽ ഒത്തുകൂടുന്ന സിഖ് സമൂഹത്തിന് മുന്നിലാണ് നരേന്ദ്രമോദി ഇന്ന് ഗുരുപൂരബ് ജയന്തി സന്ദേശം നൽകുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് നരേന്ദ്രമോദിയുടെ സന്ദേശം. സിഖ് മത സ്ഥാപകൻ ഗുരുനാനാകിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് നരേന്ദ്രമോദി കച്ചിലെ ഗുരുദ്വാരയിലെത്തുന്ന സിഖ് സമൂഹവത്തെ അഭിസംബോധന ചെയ്യുന്നത്.
ഗുരുനാനാക്കിന്റെ ഭാരതപര്യടനത്തിന്റെ ഭാഗമായി തങ്ങിയ സ്ഥലമെന്ന നിലയിലാണ് ലഖ്പത് സാഹിബ് ഗുരുദ്വാരയുടെ പ്രാധാന്യം. ഗുരുമുഖിയെന്ന ഗുരുവിന്റെ വചനങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന മെതിയടിയും ഉപയോഗിച്ച കട്ടിലുമടക്കം വിശ്വാസികൾക്കായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2001ലെ ഭൂജിലെ ഭൂകമ്പ സമയത്ത് കേടുപാടുകൾ സംഭവിച്ച ഗുരുദ്വാര അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പ്രത്യേക മേൽനോട്ടത്തിൽ പുതുക്കി പണിതിരുന്നു.
എല്ലാവർഷവും ഗുരുനാനാക്, ഗുരുഗോവിന്ദ് സിംഗ്, ഗുരുതേജ്ബഹാദൂർ എന്നിവരുടെ ജന്മദിനത്തിൽ നരേന്ദ്രമോദി മുടങ്ങാതെ കച്ചിലെ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യാറുള്ളതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗുരുദ്വാര പ്രബന്ധക് കമ്മറ്റി അംഗങ്ങൾ പറഞ്ഞു.
















Comments