സോഫിയാ: പുതുവർഷത്തിൽ ഭൂമിയ്‌ക്ക് കഷ്ടകാലമെന്ന് പ്രവചന മുത്തശ്ശിയുടെ രേഖകൾ. ബൾഗേറിയയിൽ 1996ൽ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളിലാണ് 2022 അത്ര നല്ല വർഷമല്ലെന്ന വെളിപാടുകളുള്ളത്. പുതുവർഷത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കുമെന്നും മാരകമായ വൈറസ് പൊട്ടിപ്പുറപ്പെടുമെന്നുമാണ് സുപ്രധാന പ്രവചനം. പ്രകൃതി ക്ഷോഭങ്ങൾ ഏഷ്യയേയും ഓസ്‌ട്രേലിയയേയും ബാധിക്കുമെന്നുമാണ് സൂചന. മുത്തശ്ശി ഇന്നുവരെ പറഞ്ഞതെല്ലാം ഫലിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.
ബൾഗേറിയയിൽ ഏറെ പ്രശസ്തയാണ് ബാബാ വാംഗയെന്ന വിളിപ്പേരുള്ള വാംഗേരിയ ഗുസ്‌തേറോവ. 85-ാം വയസ്സിലും നല്ല ഓർമ്മശക്തിയുണ്ടായിരുന്ന മുത്തശ്ശി തന്റെ 12-ാം വയസ്സിലാണ് ആദ്യ പ്രവചനം നടത്തിയത്. വലിയ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു സത്യമായി തീർന്ന ആദ്യ പ്രവചനം. മരിക്കുംമുന്നേ 5079 വർഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് ബാബാ വാംഗ മൺമറഞ്ഞത്. ആ വർഷത്തോടെ ലോകം അവസാനിക്കുമെന്നാണ് വാംഗ രേഖപ്പെടുത്തിയത്.
ലോകത്തെ പിടിച്ചുലച്ച അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ അപകട മരണം, സോവിയറ്റ് യൂണിയന്റെ തകർച്ച, ഏറ്റവു മൊടുവിൽ ബ്രക്‌സിറ്റ് അടക്കം ബാബ വാംഗ പ്രവചിച്ചിരുന്നു എന്നതാണ് ഏവരേയും അമ്പരപ്പിക്കുന്നത്.
ലോകം അമ്പരപ്പിക്കുന്ന ജലക്ഷാമമാണ് നേരിടാൻ പോകുന്നതെന്ന് ചെറുപ്പത്തിലേ തന്നെ വാംഗ പ്രവചിച്ചിരുന്നു. ഇന്ത്യയിൽ പാടശേഖരങ്ങളെ ആക്രമിക്കുന്ന വെട്ടുകിളി ശല്യം വാഗം പ്രവചിച്ചിരുന്നു. ലോകത്തെ നിരീക്ഷിക്കാൻ അന്യഗ്രഹജീവികളെത്തുമെന്നും അവർ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്.
















Comments