പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഗുണ്ടാ ആക്രമണം. പത്തനംതിട്ട പന്തളത്താണ് സംഭവം. ആക്രമണത്തിൽ പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.
വീടുകയറി ആക്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന എസ്‌ഐയുടെ കാലൊടിഞ്ഞെന്നാണ് വിവരം.
ആക്രമണത്തിന് പിന്നാലെ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
















Comments